Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venezuela President

വെനസ്വേലൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ്!

വാ​​​ഷിം​​​ങ്ട​​​ൺ ഡി​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചാ​​​ൽ താ​​​ൻ വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് ഡോ​ണാ​​​ൾ​​​ഡ് ട്രം​​​പ്.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ ത​​​നി​​​ക്ക് വ​​​ലി​​​യ ജ​​​ന​​​പി​​​ന്തു​​​ണ​​​യാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി വേ​​​ഗ​​​ത്തി​​​ൽ സ്പാ​​​നി​​​ഷ് പ​​​ഠി​​​ക്കു​​​മെ​​​ന്നും ട്രം​​​പ് ത​​​മാ​​​ശ​​​രൂ​​​പേ​​​ണ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ൾ താ​​​ൻ അ​​​വി​​​ടെ പ്ര​​​സി​​​ഡ​​ന്‍റാ​​​യി കാ​​​ണാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. താ​​​ൻ മ​​​ത്സ​​​രി​​​ച്ചാ​​​ൽ ആ​​​ർ​​​ക്കും ഇ​​​തു​​​വ​​​രെ ല​​​ഭി​​​ക്കാ​​​ത്ത ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കും. അ​​​തു​​​കൊ​​​ണ്ട് യു​​​എ​​​സി​​​ലെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചാ​​​ൽ വെ​​​ന​​​സ്വേ​​​ല​​​യി​​​ലേ​​​ക്കു പോ​​​കാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്- ട്രം​​​പ് പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റി​​ൽ വെ​​​ന​​​സ്വേ​​​ല​​​ൻ ജ​​​ന​​​ത സ​​​ന്തു​​​ഷ്ട​​​രാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ വ​​​ലി​​​യൊ​​​രു മാ​​​റ്റം അ​​​വി​​​ടെ​​​യു​​​ള്ള​​​വ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു.

വെ​​​ന​​​സ്വേ​​​ല​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ പ​​​ക്ക​​​ൽ റ​​​ഷ്യ​​​ൻ, ചൈ​​​നീ​​​സ് നി​​​ർ​​​മി​​​ത ആ​​​ധു​​​നി​​​ക ആ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടും യു​​​എ​​​സ് സൈ​​​ന്യ​​​ത്തോ​​​ടു പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും ട്രം​​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്ത് ആ​​​രോ​​​പി​​​ച്ച് വെ​​​ന​​​സ്വേ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ, ഭാ​​​ര്യ സി​​​ലി​​​യ എ​​​ന്നി​​​വ​​​രെ ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് യു​​​എ​​​സ് സൈ​​​ന്യം ത​​​ട​​​വി​​​ലാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up